പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി; ഒരാളുടെ കൈപ്പത്തി അറ്റു
![blast in tea shop](https://www.twentyfournews.com/wp-content/uploads/2021/12/blast-in-tea-shop.jpg?x52840)
പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി. ആറു പേർക്ക് പരുക്ക്. ഒരാളുടെ കൈപ്പത്തി അറ്റു. ( blast in pathanamthitta tea shop )
രാവിലെ ഒൻപത് മണിയോടുകൂടിയാണ് ആനിക്കാട് പുന്നവേലി പിടന്നപ്ലാവ് എന്ന സ്ഥലത്തെ ചായക്കടയിൽ സ്‌ഫോടനം ഉണ്ടായത്. ചായക്കടയിൽ വന്ന വ്യക്തിയുടെ സഞ്ചിയിലെ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്‌ഫോടക വസ്തുവുമായി എത്തയ വ്യക്തി കിണറിലെ പാറ പൊട്ടിക്കുന്ന വ്യക്തിയാണ്.
ചായക്കടയിൽ ആ സമയത്തുണ്ടായിരുന്ന ഉടമ ഉൾപ്പെടെയുള്ള ആറ് പേർക്കാണ് പരുക്കേറ്റത്. രണ്ട് പേർ കോട്ടയം മെഡിക്കൽ കോളജിലും നാല് പേർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
Read Also : ഇരിങ്ങാലക്കുട ചായക്കടയിലുണ്ടായ സ്‌ഫോടനം; സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ച മൂലമെന്ന് കണ്ടെത്തല്‍
തിരുവല്ല ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുൾപ്പെടെ എത്തിയ ശേഷമാകും സ്‌ഫോടനത്തിലേക്ക് നയിച്ച വസ്തുവിനെ കുറിച്ചുള്ള കൃത്യമായ വിവരം പുറത്ത് വരിക.
Story Highlights : blast in pathanamthitta tea shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here