Advertisement

തൃശൂരില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

December 22, 2021
Google News 1 minute Read

തൃശൂർ പുഴയ്ക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25), എന്നിവരാണ് കസ്റ്റഡിയിലായത്. ഇമ്മാനുവലിന്റെ സുഹൃത്തും കസ്റ്റഡിയിലായിട്ടുണ്ട്. യുവതി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Read Also : തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കാരി ബാഗിൽ പൊതിഞ്ഞ നിലയിൽ

ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കനാലിലൂടെ ഒഴുകി വന്നതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : Newborn body found in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here