Advertisement

പൊലീസ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പറയുന്നവരെ പ്രതികളാക്കുന്നു; വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

December 22, 2021
Google News 1 minute Read

കൊലപാതക കേസുകളിൽ പൊലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ ദേശീയ സമിതിയംഗം പന്ന്യൻ രവീന്ദ്രൻ. പല കേസുകളിലും രാഷ്ട്രീയപാർട്ടികളും മതസംഘടനകളും കൊടുക്കുന്ന പേരുകാരെ പ്രതികളാക്കുന്ന പ്രവണത പൊലീസ് അവസാനിപ്പിക്കണം. ഈ രീതി അംഗീകരിക്കാനാകില്ലെന്നും പന്ന്യൻ പറഞ്ഞു.

ചില ഉദ്യോഗസ്ഥർ അതിന് വേണ്ടി മാത്രം നിൽക്കുന്നു. ഈ ഏർപ്പാട് കേസുകളെ ദുർബലപ്പെടുത്തുമെന്നും പന്ന്യൻ വിമർശിച്ചു. പിങ്ക് പൊലീസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പന്ന്യന്‍റെ പ്രതികരണം.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

‘പൊലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പേര് വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്. അത് ആപത്താണ്. അത് കൂടിക്കൂടി വരികയാണ് പലസ്ഥലങ്ങളിലും. ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അതിനു വേണ്ടി മാത്രം നിലനില്‍ക്കുന്ന ആളുകളാണ്. നാട്ടില്‍ ഈ കൊലപാതക പ്രവണതകള്‍ തടയാന്‍ വേണ്ടി കൃത്യമായ ഇടപെടലുണ്ടാവണം. ആ കാര്യത്തില്‍ പൊലീസ് കര്‍ശനമായ സംവിധാനങ്ങളുമായി മുന്നോട്ട് വരണം,’ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Story Highlights : pannyan-raveendran-against-kerala-police-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here