രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡി നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ രാഷ്ട്രപതി വീക്ഷിക്കും. 11.30 ന് വിക്രാന്ത് സെല്ലും സന്ദർശിക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം 23-ന് രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും.
കണ്ണൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ ഇന്നലെ വൈകിട്ട് 6.10 നാണ് രാഷ്ട്രപതി കൊച്ചിയിൽ എത്തിയത്. നാവികസേനാ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽ കുമാർ , കെജെ മാക്സി എംഎൽഎ, വൈസ് അഡ്മിറൽ എംഎ ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ടായിരുന്നു.
Story Highlights : ramnath kovid kochi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here