Advertisement

സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിക്കെതിരായ വിമർശനം; മുൻ മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി

December 23, 2021
Google News 1 minute Read
hc orders action against sudeep

സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടി സ്വീകരിക്കാൻ.

സുദീപ് വ്യക്തിപരമായി ആക്ഷേപിക്കുന്നതിൽ തനിക്ക് പരാതി ഇല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എന്നാൽ കേസുകളിൽ ഇടപെടാൻ അനുവദിക്കില്ല. സ്വയം രക്തസാക്ഷിയാകാനാണ് സുദീപ് ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റുകൾ വഴി അന്വേഷണത്തെ തടസപെടുത്താൻ ശ്രമിച്ചാൽ കോടതി ഇടപെടും എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. സുദീപ് നേരിട്ട് ഹാജരാകാൻ പുറപ്പെടുവിച്ച സമൻസ് ഹൈകോടതി റദ്ദാക്കി.

Read Also : നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതിയിൽ

ജൂലൈ ആറിനാണ് എസ് സുദീപ് രാജിവയ്ക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പെരുമ്പാവൂർ സബ് ജഡ്ജിയായിരുന്ന എസ് സുദീപിനെ പിരിച്ചുവിടാൻ ഹൈക്കോടതി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുദീപ് രാജിവയ്ക്കുന്നത്.

Story Highlights : hc orders action against sudeep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here