പട്ടം പറത്തുന്നതിനിടെ പറന്നുപോയി; 30 അടി ഉയരത്തിൽ യുവാവ്; വിഡിയോ

ശ്രീലങ്കയിൽ പട്ടം പറത്തുന്നതിനിടെ ശക്തമായ കാറ്റിൽപ്പെട്ട് യുവാവ് പറന്നുപൊങ്ങി. നാദരസ മനോഹരൻ എന്ന യുവാവാണ് 30-40 അടി ഉയരത്തിലേക്ക് പറന്നുപൊങ്ങിയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. അഞ്ച് പേര് ചേർന്ന് പറത്തുന്ന ഭീമൻ പട്ടമായിരുന്നു. പട്ടം ശക്തമായ കാറ്റിനെ തുടർന്ന് ഉയർന്ന് അനിയന്ത്രിതമായതോടെ പിന്നിലുണ്ടായിരുന്നവർ പട്ടത്തിന്റെ കയറിൽ നിന്ന് പിടിവിട്ടു. നാദരസ ഇതറിഞ്ഞിരുന്നില്ല. അങ്ങനെയാണ് കാറ്റിനൊപ്പം പറന്നുപൊങ്ങിയത്.
Read Also : ‘അത് വീട്ടമ്മയെയും മകളെയും ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം’; വൈറൽ വിഡിയോയിൽ വിശദീകരണവുമായി കെ-റെയിൽ
വലിയ അപകടങ്ങളൊന്നും സംഭവിക്കാതെ നാദരസ മനോഹരൻ താഴേക്ക് വീഴുന്നതും വിഡിയോയുടെ അവസാനം കാണാം. ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട യുവാവിനെ പോയിന്റ് പെദ്രോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights : man fly with kite video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here