Advertisement

പി ടി തോമസിന്റെ വിയോഗം നികത്താനാകാത്ത വിടവ്; ഉമ്മൻ ചാണ്ടി

December 23, 2021
Google News 1 minute Read

പി ടി തോമസിന്റെ വിയോഗം നികത്താനാകാത്ത വിടവെന്ന് ഉമ്മൻ ചാണ്ടി. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോഴും അകൽച്ച ഉണ്ടായിരുന്നില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. അതേസമയം പി ടി തോമസിന് അന്ത്യോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തും. തിരുവനന്തപുരത്തുള്ള രാഷ്ട്രപതിയെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി പുറപ്പെടും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ അഞ്ച് മണിയോടെ മുഖ്യമന്ത്രി അന്ത്യോപചാരം അർപ്പിക്കും.

വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്.മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖർ തൊടുപുഴയിൽ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നൽകി. പൊതുദർശനത്തിന് ശേഷം മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈകിയതിനാൽ കൊച്ചിയിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റ് സമയം അന്തിമോപചാരം അർപ്പിക്കാം. എറണാകുളം ഡിസിസിയിൽ 20 മിനിറ്റ് സമയവും പൊതുദർശനം ഉണ്ടായിരിക്കും.

Read Also : പി.ടി തോമസിന് വിട; ശക്തമായ നിലപാടുകളിലൂടെ സാന്നിധ്യമറിയിച്ച നേതാവ്

ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. മതപരമായ ചടങ്ങുകൾ ഒഴിവാക്കി, വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.

Story Highlights : oommen chandy on P T Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here