ലുധിയാന കോടതി സ്‌ഫോടനം: നഗരത്തിൽ നിരോധനാജ്ഞ

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിരോധനാജ്ഞ. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ( curfew in Ludhiana )
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ശുചിമുറി പൂർണമായി തകർന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം പൂർണമായി ഒഴിപ്പിച്ചു.
Read Also : ലുധിയാന കോടതിയിലെ സ്ഫോടനം; പിന്നിൽ പാക് പിന്തുണയുള്ള സംഘടനയെന്ന് റിപ്പോർട്ട്
എൻഐഎ, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് സംസ്ഥാന സർക്കാർ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി. മുഖ്യമന്ത്രി ചരൺജീത്ത് ഛന്നിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ചു.
Story Highlights : curfew in Ludhiana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here