പി.വി.അന്‍വറിന് തിരിച്ചടി; മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പി.വി.അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഏറ്റെടുക്കാന്‍ സാവകാശം തേടി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. ജനുവരി നാലിന് കേസ് പരിഗണിക്കും മുന്‍പ് നടപടി പൂര്‍ത്തിയാക്കാനാണ് ഉത്തരവ്.
ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഭൂപരിധി ലംഘിച്ച് പി.വി.അന്‍വറും കുടുംബവും കൈവശം വയ്ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി അന്‍വർ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാന്റ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു ഹർജി നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്.
Story Highlights : hc-against-pv-anwar-mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here