സഞ്ജിത് വധക്കേസ്; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. അതിനിടെ കൊലപാതകത്തിന് ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ ഒരാള്‍ കൂടി പൊലീസ് പിടിയിലായി.
കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാന്‍ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീര്‍ എന്നിവരാണിവര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകരാണ് കേസിലുള്‍പ്പെട്ട മുഴുവന്‍ പേരും. പാലക്കാട് ഡിവിഷണല്‍ സെക്രട്ടറിയാണ് വണ്ടൂര്‍ സ്വദേശി ഇബ്രാഹിം.
Read Also : തിരുവനന്തപുരം മരുതൂരിൽ യുവാവിന് വെട്ടേറ്റു
കേസില്‍ ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെ പൊലീസ് ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നസീറിന്റെ സുഹൃത്താണ് ഷാജഹാന്‍. കൊല്ലങ്കോട് സ്വദേശിയാണ് പിടിയിലായ നസീര്‍. കൊലപാതകത്തിനായി വാഹനം ഒരുക്കി നല്‍കിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : rss worker sanjith, Lookout notice, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here