Advertisement

തൃശൂരിൽ മുള്ളൻപന്നിയുടേയും ഉടുമ്പിന്റേയും ഇറച്ചിയുമായി യുവാവ് പിടിയിൽ

December 24, 2021
Google News 2 minutes Read
thrissur porcupine monitor lizard flesh sale

തൃശൂരിൽ മുള്ളൻപന്നിയുടേയും ഉടുമ്പിന്റേയും ഇറച്ചിയുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തൊടുപുഴ സ്വദേശി ദേവസ്യയാണ് പിടിയിലായത്. ( thrissur porcupine monitor lizard flesh sale )

മണ്ണാർക്കാട് നിന്നും തൊടുപുഴയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു മാംസം. മഞ്ഞൾപ്പൊടിയിട്ട് ഉണക്കിയ നിലയിലായിരുന്നു മുള്ളൻപന്നിയുടെ മാംസം. മാസങ്ങളോളം ഇത് ചീത്തയാവാതെ നിൽക്കും. മാംസം കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കടത്തികൊണ്ട് വന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്.

Read Also : കാടിനുള്ളിലെ ‘റെയിൻബോ വാട്ടർഫോൾ’; ഇത് ഇടുക്കിയിലെ മനോഹര കാഴ്ച

മണ്ണാർക്കാടുള്ള പാളക്കയം എസ്റ്റേറ്റിൽ നിന്ന് തൊടുപുഴയിലേക്ക് വിൽപനയ്ക്കാണ് കൊണ്ടുവന്നതാണ് മാംസമെന്ന് പ്രതി മൊഴി നൽകി. സംഭവത്തിൻഫെ പശ്ചാത്തലത്തിൽ എക്‌സൈസ് പരിശോധന കർശനമാക്കി.

Story Highlights : thrissur porcupine monitor lizard flesh sale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here