Advertisement

ഇല്ലായ്മയില്‍ നിന്ന് പങ്കുവയ്ക്കുമ്പോഴാണ് ആഘോഷങ്ങള്‍ക്ക് മൂല്യമേറുന്നത്; ഹൃദയംതൊട്ടൊരു വിഡിയോ

December 24, 2021
Google News 1 minute Read
xmas video

ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും നക്ഷത്ര തിളക്കവുമായാണ് ഓരോ ക്രിസ്മസ് കാലവും എത്താറുള്ളത്. പുല്‍ക്കൂടൊരുക്കി ക്രിസ്മസ് ട്രീ അലങ്കരിച്ച് സമാധാനദൂതനായ സാന്റാക്ലോസിനായി, സമ്മാനങ്ങള്‍ക്കായി കാത്തിരുന്ന ഒരു കുട്ടിക്കാലം എല്ലാവര്‍ക്കുമുണ്ടാകും. കാരണം, ദേശഭേദമില്ലാതെ എല്ലാവരും ഒരുമയോടെ ഡിസംബര്‍ കുളിരില്‍ ഈ ആഘോഷവേളയില്‍ പങ്കാളികളാകാറുണ്ട്. ഒത്തുചേരലിനൊപ്പം തന്നെ പങ്കുവയ്ക്കലിന്റെ കൂടി പ്രാധാന്യം ഓര്‍മിപ്പിക്കാറുണ്ട് ക്രിസ്മസ്.

അങ്ങനെ ഇല്ലായ്മയിലും പങ്കുവയ്ക്കലിന്റെ പ്രാധാന്യം ഹൃദയത്തിലേക്ക് പകര്‍ന്നുനല്കുകയാണ് ഫഌവഴ്‌സ് ടി വി ഒരുക്കിയ വിഡിയോയിലൂടെ. ക്രിസ്മസ് ഓരോരുത്തരെയും സംബന്ധിച്ച് വ്യത്യസ്തമായ പ്രതീക്ഷകളാണ്. ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയില്‍ ആഘോഷങ്ങള്‍ ആസ്വദിക്കാനാകാത്തവരുമുണ്ട്. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് സമ്മാനങ്ങള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും നല്‍കുന്ന സന്തോഷം അതിരറ്റതാണ്.

സമൂഹത്തിലെ രണ്ടു വ്യത്യസ്ത തലങ്ങളില്‍, വേറിട്ട ജീവിതസാഹചര്യങ്ങളില്‍ നില്‍ക്കുന്ന വ്യക്തികളിലൂടെ പങ്കുവയ്ക്കലിന്റെ പ്രാധാന്യവും ഇല്ലായ്മയില്‍ നിന്നും നല്‍കുന്നതിന്റെ മൂല്യവും കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണ് ഈ ഹ്രസ്വ വിഡിയോ. സ്വാര്‍ത്ഥതയില്ലാതെ ഈ ക്രിസ്മസ് നാളില്‍ ഉള്ളതില്‍ നിന്നും പങ്കുവെച്ചും വിട്ടുകൊടുത്തും നന്മ വിതറുന്ന എല്ലാവര്‍ക്കുമുള്ള ആദരവാണ് ഹൃദയംതൊടുന്ന ഈ കാഴ്ച. അതെ, ഇല്ലായ്മയില്‍നിന്നും നല്‍കുമ്പോഴാണ് ഓരോ ആഘോഷങ്ങളും സന്തോഷവും കാരുണ്യവും സമ്മാനിക്കുന്നത്.

Read Also : സാന്റാക്ലോസായി അണിയിച്ചൊരുക്കിയ നിങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കൂ, സമ്മാനം നേടൂ

ഹൃദ്യമായ വിഡിയോയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രീരാജ് ശ്രീകണ്ഠന്‍ ആണ്. സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് വൈശാഖ് മൂവാറ്റുപുഴ. ഡി ഓ പി അതുല്‍ അമ്പിളി. മ്യൂസിക് ഒരുക്കിയിരിക്കുന്നത് ഗോപകുമാര്‍. അസിസ്റ്റന്റ് ഡയറക്ടറാണ് സനു വര്‍ഗീസ്. എഡിറ്റിങ് നിര്‍ഹിച്ചിരിക്കുന്നതും സനു വര്‍ഗീസാണ്. സൗണ്ട് ഡിസൈന്‍ ആദര്‍ശ് രവീന്ദ്രന്‍. ആഷ്‌ലി, ശ്രീനന്ദ, ഗംഗലക്ഷ്മി എന്നിവരാണ് വേഷമിട്ടിരിക്കുന്നത്.

Story Highlights : xmas video, flowers tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here