Advertisement

ലാൽ ജോസിന്റെ ക്രിസ്‌മസ്‌ പുതുവത്സര യാത്രയിലൂടെ …..

December 25, 2021
Google News 2 minutes Read

ലാൽജോസ് / അഖിൽ എസ് എസ്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. കഴിഞ്ഞ 23 വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലാൽജോസ് എന്ന സംവിധായകൻ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. സൂപ്പര്‍താരങ്ങളെ വച്ചുളള ലാല്‍ജോസ് ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളെല്ലാം ലാല്‍ജോസ് സിനിമകളില്‍ നായകന്മാരായി.

മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനായ ഒറ്റപ്പാലത്തിൽ നിന്ന് 12 മിനിറ്റ് സഞ്ചരിച്ചാൽ മായന്നൂർ കടവിലെത്താം. അവിടെ അറയും നിരയുമൊക്കെയുളള പഴയ ക്രിസ്തീയ ഭവനങ്ങളുടെ ചാരുതയും ആധുനിക ശൈലിയുടെ ഒതുക്കവും സമ്മേളിക്കുന്ന ‘കനവി’ലാണ് സംവിധായകൻ ലാൽ ജോസ് താമസിക്കുന്നത്.

മലയാളികളുടെ ഇഷ്ട സംവിധായകൻ ലാൽജോസ് തന്റെ ക്രിസ്‌മസ്‌ ഓർമ്മകൾക്കൊപ്പം തൻറെ പുതിയ ചിത്രമായ ‘മ്യാവൂ’ ചിത്രത്തിന്റെ വിശേഷങ്ങളും ട്വൻറി ഫോർ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുന്നു. ട്വന്റി ഫോർ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

സിനിമയിൽ പാട്ടുകൾക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു?

ഞാനൊരു ഗ്രാമീണനാണ് അപ്പോൾ ഗ്രാമങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമകളായിരിക്കും എന്റേത്. കൂടാതെ സിനിമയിൽ പാട്ടുകൾക്ക് തീർച്ചയായും പ്രാധാന്യം നൽകാറുണ്ട്. എന്നാൽ അതിലെ ടെക്നിക്കൽ സൈഡിൽ ഇടപെടാറില്ല. പാട്ടുകളിലൂടെ സിനിമക്കുള്ളിലെ സീനുകൾ കണക്ട് ചെയ്യാൻ സാധിക്കാൻ കൂടുതൽ ശ്രമിക്കാറുണ്ട്. അവസാനം ചെയ്ത സിനിമയിലും അതുണ്ട്.

തിയേറ്റർ റിലീസും ഓ.ടി.ടി റിലീസും?

എന്റെ സിനിമകൾക്ക് ഞാൻ മാസ് ഓഡീയൻസിന് പ്രാധാന്യം നൽകി എടുക്കുന്ന ഒന്നാണ്. തീർച്ചയായും ഞാൻ തിയേറ്റർ റിലീസിനാകും പ്രാധാന്യം നൽകുക. എന്റെ സിനിമകിലെ കാഴ്ചകളും ഒരു മൊബൈലെയിലൂടെ കാണുന്നതിനോട് താത്‌പര്യമില്ല. തിയേറ്ററിൽ തന്നെ എന്ജോയ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നതും.

ലാൽ ജോസും തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറവും ഒന്നിച്ച നാലാമത് ചിത്രമാണ് ‘മ്യാവൂ’ മറ്റ് മൂന്ന് ചിതങ്ങളിൽ നിന്നും ‘മ്യാവൂ’ എങ്ങനെ വ്യത്യസ്ഥമാകുന്നു?

‘മ്യാവൂ ഫാമിലി ഒരു ചെറുപുഞ്ചിരിയോടെ കണ്ടു തീർക്കാനാകുന്ന പടമാണ്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് പരിചിതമായ ജീവിത സന്ദർഭങ്ങളിലൂടെ മ്യാവൂ കടന്നു പോകുകയും എന്നാൽ അതിനു വിപരീതമായ ഒരു ട്വിസ്റ്റ്‌ ക്ലൈമാക്സിൽ ഒളിഞ്ഞിരിക്കുന്നുമുണ്ട്.’ സംവിധായകൻ ലാൽ ജോസ് പറയുന്നു.

ഒരു പൂച്ച പ്രധാന കഥാപാത്രമായി വരുന്ന ചിത്രം കൂടിയാണ് മ്യാവൂ. അതുകൊണ്ട് തന്നെയാണ് അത്തരമൊരു ടൈറ്റിൽ ചിത്രത്തിന് വരാൻ കാരണം. പൂച്ച മനുഷ്യരെ പഠിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അത് തന്നെയാണ് ചിത്രത്തിൽ പൂച്ചയുടെയും മ്യാവൂ എന്ന ടൈറ്റിലിന്റെയും പ്രസക്തി. മ്യാവൂ വളരെ മുൻപേ നടക്കേണ്ടിയിരുന്ന സിനിമയായിരുന്നു.

ഡോ. ഇക്ബാൽ ഒരു പ്രവാസി ഹോമിയോ ഡോക്ടറാണ് അദ്ദേഹത്തിന് പ്രവാസ ജീവിതത്തെ പറ്റി വളരെ അധികം പച്ചയായ മനുഷ്യരെ പറ്റിയുള്ള കാഴ്ചപ്പാടുകൾ ഉണ്ട് അത് തന്നെയാണ് ഈ സിനിമയിലേക്ക് എത്തിയതും. ഞങ്ങൾ തമ്മിൽ ഇനി 2 സിനിമകൾ കൂടി ചെയ്യുന്നുണ്ട്. അതിൽ വരൻ പോകുന്ന ഒന്ന് വിക്രമാദിത്യൻ 2 ആണ്.

ദുൽഖറും ഉണ്ണി മുകുന്ദനും ഉണ്ടാകും കൂടാതെ വേറെ ഒരു സർപ്രൈസ് ആക്ടർ കൂടെയുണ്ടാകും അത് പിന്നെ പറയുന്നതായിരിക്കും. ദുൽഖറും ഉണ്ണി ആറും ആയിട്ട് ഒരു പടം അന്നൗൻസ് ചെയ്‌തിരുന്നു പക്ഷെ അത് നടന്നിരുന്നല്ല. മമ്മൂക്കയെ വെച്ച് ഒരു സൂപ്പർ ഹിറ്റ് സിനിമ ചെയ്യണം അതിനുള്ള സ്ക്രിപ്റ്റ് വന്നിട്ടില്ല അതിലൂടെ സഞ്ചരിക്കുന്ന അന്വേഷണത്തിലാണ്. എപ്പോഴും സ്ക്രിപ്റ്റ് പറയാനുള്ള സ്പേസ് എനിക്കുണ്ട്.

ദസ്തക്കീറിനെ എങ്ങനെ സൗബിൻ ഷാഹിറിലേക്ക് പ്ലേസ് ചെയ്‌തു, എങ്ങനെ സൗബിനിലേക്ക് എത്തി?

ആദ്യമേ ഞാനീ കഥ കേട്ടപ്പോൾ തന്നെ ദസ്തക്കീറായി ആദ്യമേ മനസിൽ വന്നത് സൗബിനെയാണ്. ഇതിലൊരു 18 വർഷത്തെ ദസ്തക്കീന്റെ ജീവതമുണ്ട്. അയാളുടെ കോളജ് കാലഘട്ടമുണ്ട് ദുബായിൽ എത്തിയ സമയമുണ്ട് പിന്നെ സുലേഖയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതുമായ സമയമുണ്ട്, പിന്നെ നിലവിൽ ഉള്ള ജീവിതവും. അപ്പോൾ ഇതെല്ലം ചെയ്യാൻ പറ്റുന്ന ആളുകൾ വളരെ റെയർ ആണ്. ഈ കാലഘട്ടങ്ങൾ ചെയ്യാൻ പറ്റുന്നയാൾ സൗബിൻ ആയിട്ടാണ് തോന്നിയത്. അങ്ങനെ സൗബിനിലേക്ക് എത്തി.

പുതുതലമുറയുടെ സിനിമ കാഴ്ചപ്പാട്?

കഴിഞ്ഞ 23 വർഷത്തോളമായി സിനിമയിലുണ്ട് ഒരുപാട് പുതിയ സംവിധായകർ വന്നു, പുതിയ നടി നടൻമാർ വന്നു സിനിമ മൊത്തത്തിൽ മാറി ഇപ്പോഴും അതിനിടയിൽ ഒരു സ്പേസ് ഉള്ളത് തന്നെ വലിയൊരു കാര്യമാണ്. കഴിഞ്ഞ 10 വർഷത്തിൽ ഒരുപാട് മിടുക്കന്മാരായിട്ടുള്ള സംവിധായകർ വന്നു അവർക്കിടയിലെ ഒരു സ്പേസ് ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു.

കുടുംബത്തോടൊപ്പമുള്ള ക്രിസ്‌മസ്‌ ആഘോഷം?

ക്രിസ്മസിന് വലിയ ആഘോഷങ്ങളൊന്നും സിനിമാ സെറ്റുകളിലുണ്ടാവാറില്ല. ക്രിസ്ത്യാനിയായി ചിലപ്പോള്‍ ഞാന്‍ മാത്രമേ പല സെറ്റുകളിലും ഉണ്ടാവുകയൂള്ളൂ, സംവിധായകന്‍ ക്രിസ്ത്യാനിയല്ലേ എന്ന് കരുതി ഒരു കേക്ക് മുറിച്ചാലായി. ക്രിസ്മസിന് മുന്‍പുള്ള 25 നൊയമ്പ് എല്ലാ വര്‍ഷവും എടുക്കാറുണ്ട്. ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ക്രിസ്മസ് വരുന്നതെങ്കില്‍ ഭാര്യ ലീന സെറ്റിലേക്ക് വരും.

ഷൂട്ടിംഗ് തീര്‍ത്തു രാത്രി പള്ളിയില്‍ ക്രിസ്മസ് കുര്‍ബാന കൂടാന്‍ പോകും. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടക്കുമ്പോഴാണ് ക്രിസ്മസ് വരുന്നത്. അന്ന് അവിടെയുള്ള പള്ളിയിലെത്തി ഞാനും ലീനയും തമിഴ് കുര്‍ബാന കേട്ടു. ‘മുല്ല’ സിനിമയുടെ ചിത്രീകരണത്തിനിടെ പഴനിയിലെ പള്ളിയിലായിരുന്നു ആ വര്‍ഷത്തെ ക്രിസ്മസ് കുര്‍ബാന. ക്രിസ്മസിന്റെയും ഈസ്റ്ററിന്‍റെയും പാതിരാ കുര്‍ബാന ഒരിക്കലും മുടക്കാറില്ല.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്റെയും കുടുംബത്തിന്റെയും ഒപ്പം 24 ന്യൂസിന്റെയും ക്രിസ്‌മസ്‌ പുതുവത്സര ആശംസകൾ നേരുന്നു….ലാൽജോസ്….

Story Highlights : Interview with laljose

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here