ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (26-12-21)
കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കും
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.
കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കും
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്…
പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് പേർ പൊലീസ് പിടിയിൽ
പോത്തൻകോട് അച്ഛനെയും മകളെയും ഗുണ്ടാ സംഘം ആക്രമിച്ച കേസിൽ നാല് പ്രതികൾ പൊലീസിന്റെ പിടിയിലായി. കരുനാഗപ്പളിയിൽ പിടിയിലായത് ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം
മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി
ശബരിമല അയ്യപ്പന് തങ്കി അങ്കി ചാര്‍ത്തി ഇന്ന് മണ്ഡലപൂജ. രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും ഇടയിലുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കും. നാല്‍പത്തി ഒന്ന് ദിവസം നീണ്ടുനിന്ന മണ്ഡലമാസ പൂജകള്‍ക്ക് ഇതോടെ പരിസമാപ്തിയാകും.
കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; പൊലീസ് ജീപ്പ് കത്തിച്ചു
എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ അക്രമികള്‍ കത്തിച്ചു.
വാക്സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെയും വരുണ്‍ സിംഗിനെയും മന്‍ കി ബാത്തില്‍ അനുസ്‍മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന് വേണ്ടി പൊരുതിയ നിരവധി പേരുടെ ജീവന്‍ നഷ്ടമായെന്നും പ്രധാനമന്ത്രി അനുസ്‍മരിച്ചു.
Story Highlights : Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here