Advertisement

നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധം കടുപ്പിച്ച് റസിഡന്റ് ഡോക്ടേഴ്‌സ്

December 27, 2021
Google News 1 minute Read
neet pg

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടേഴ്‌സ് നടത്തുന്ന പ്രതിഷേധം രാത്രി വൈകിയും തുടരുന്നു. സഫ്തര്‍ജംഗ് ആശുപത്രിക്ക് മുന്നിലെ റോഡ് റസിഡന്റ് ഡോക്ടര്‍മാര്‍ ഉപരോധിക്കുകയാണ്. സമരക്കാരെ മര്‍ദിച്ചും അറസ്റ്റ് ചെയ്തുമുള്ള ഡല്‍ഹി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധം.

ഡല്‍ഹിയിലെ മുഴുവന്‍ റസിഡന്റ് ഡോക്ടര്‍മാരെയും സഫ്തര്‍ജംഗ് ആശുപത്രിക്ക് മുന്നിലേക്ക് എത്തിക്കാനാണ് സമരക്കാരുടെ തീരുമാനം. ഇവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലേക്ക് പ്രതിഷേധം നടത്തുമെന്നാണ് വിവരം. റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം പൊലീസ് രാവിലെ തന്നെ തടഞ്ഞിരുന്നു. എന്നാല്‍ ഡോക്ടേഴ്‌സ് പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതോടെ സമരക്കാരെ വൈകുന്നേരത്തോടുകൂടി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനിടയാണ് ഡല്‍ഹി പൊലീസിന്റെ നടപടി.

ഡോക്ടേഴ്‌സിനെ അറസ്റ്റ് ചെയ്തുനീക്കിയതോടെ ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ യോഗം ചേരുകയും പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. റോഡില്‍ കുത്തിയിരുന്ന മുദ്രാവാക്യം മുഴക്കുകയാണ് ഡോക്ടര്‍മാര്‍. നീറ്റ് പിജി കൗണ്‍സിലിങ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വൈകുന്നതില്‍ പ്രതിഷേധിച്ചുണ്ടായ സമരമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

Read Also : മിഷനറീസ് ഓഫ് ചാരിറ്റി; അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നെന്ന് കേന്ദ്രസർക്കാർ

രാവിലെ 10 മണിയോടെയാണ് റോഡിലിരുന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി. എന്നാല്‍ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെ അറിയിച്ചത്.

Story Highlights : neet pg, resident doctors, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here