നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ( niti ayog health index kerala first )
2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തെലങ്കായും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
Read Also : സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം
ഉത്തർപ്രദേശ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ. എന്നാൽ ആരോഗ്യ മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന സംസ്ഥാനവും ഉത്തർ പ്രദേശാണെന്ന് പട്ടികയിൽ പറയുന്നു.
ചെറുസംസ്ഥാനങ്ങളിൽ മിസോറാമാണ് ഏറ്റവും വേഗത്തിൽ വളർച്ച നേടിയ സംസ്ഥാനം.
Story Highlights : niti ayog health index kerala first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here