മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് എംഎൽഎ ഫത്തെഹ് ബാജ്‌വ, അകാലിദൾ എംഎൽഎ ഗുർദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദൾ മുൻ എംപി രാജ്‌ദേവ് സിങ് ഖൽസ അടക്കമുള്ള പ്രമുഖർ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. ഇവർക്കൊപ്പമാണ് മോംഗിയയും ബിജെപിയിലെത്തിയത്. ഡൽഹിയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.(Dinesh Mongia)
ഇന്ത്യയ്ക്ക് വേണ്ടി നിരവധി ഏകദിന മത്സരങ്ങൾ കളിച്ച മോംഗിയ പഞ്ചാബ് സ്വദേശിയാണ്. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളിൽനിന്നായി 1,230 റൺസ് സ്വന്തമാക്കിയിട്ടുണ്ട് ദിനേശ് മോംഗിയ. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കലാ, കായികരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പാർട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് മോംഗിയയുടെ രാഷ്ട്രീയപ്രവേശം.
Story Highlights : former-cricketer-dinesh-mongia-joins-bjp-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here