വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ വീടുകളില്‍ നിന്ന് കാണാതായത്. ഇവര്‍ എന്തിനാണ് വീട് വിട്ടുപോയതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read Also : തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയര്‍ ക്ലര്‍ക്ക് പിടിയില്‍
ഇന്നലെ രാവിലെ ഒന്‍പത് മണി മുതലാണ് കുട്ടികളെ കാണാതായത്. കുട്ടികള്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് രാത്രിയോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്ന് കുട്ടികളും ബന്ധുക്കളും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരുമാണ്. കുട്ടികളില്‍ ഒരാളുടെ കുടുക്ക പൊട്ടിച്ച് പണം കൊണ്ടുപോയ നിലയിലാണ്. ഇതോടെയാണ് ഇവര്‍ വീടുവിട്ട് പോയതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
Read Also : ആലപ്പുഴ രണ്‍ജീത് വധക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍
Story Highlights : missing, venjaramoodu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here