Advertisement

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാം; മന്ത്രി വി. അബ്ദുറഹ്‌മാൻ

December 28, 2021
Google News 1 minute Read

ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയർന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഫോണ്‍ മാര്‍ഗമാണ് മന്ത്രി സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചത്.

എന്നാല്‍, തനിക്ക് സുരക്ഷയുടെ ആവശ്യം ഇപ്പോഴില്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീഷണിയുണ്ടായത്, അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ മന്ത്രിക്ക് മറുപടി നല്‍കി. മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു.മന്ത്രി വി. അബ്ദുറഹിമാനുമായി ജിഫ്രി തങ്ങൾ ഫോണിൽ സംസാരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ ജിഫ്രി തങ്ങൾ അറിയിച്ചു. കുറേ ദിവസങ്ങൾക്ക് മുമ്പ് വന്ന ഫോൺ കോളാണെന്നും അത് കാര്യമാക്കുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും ജിഫ്രി തങ്ങൾ മന്ത്രി വി.അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടു.

Story Highlights : police-protection-can-be-provided-to-jifri-muthukkoya-thangal-if-needed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here