Advertisement

റസിഡന്റ് ഡോക്ടേഴ്‌സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരും

December 28, 2021
Google News 1 minute Read
resident doctors

ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടേഴ്‌സുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളില്‍ ഡോക്ടേഴ്‌സിന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായതോടെ സമരം തുടരണമോ എന്നത് തീരുമാനിക്കാന്‍ റസിഡന്റ് ഡോക്ടേഴ്‌സ് യോഗം ചേരുകയാണ്.

റസിഡന്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പൊതുതാത്പര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണം. നീറ്റ് പിജി കൗണ്‍സിലിംഗ് ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read Also : ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; വനിതാ വിഭാ​ഗത്തിൽ കേരളത്തിന് കിരീടം

റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധികളെ ഇന്ന് ആരോഗ്യമന്ത്രാലയം ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ രാജ്യ വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്ത് സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഒമിക്രോണ്‍ വ്യാപനം കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ അനുനയ ശ്രമം.

Story Highlights : resident doctors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here