മോന്‍സണ്‍ മാവുങ്കല്‍ കേസ്; നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
മോന്‍സണിന്റെ പിറന്നാളിന് ശ്രുതി നൃത്ത പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൂടാതെ മുടികൊഴിച്ചിലിന് ചികിത്സ തേടുകയും ചെയ്തുവെന്നാണ് ഇ.ഡി കണ്ടെത്തല്‍. മോന്‍സണിന്റെ അറസ്റ്റിന് പിന്നാലെ തനിക്ക് മോന്‍സണുമായി മറ്റ് ഇടപാടുകള്‍ ഇല്ലെന്നും ചില നൃത്ത പരിപാടികള്‍ ചെയ്തിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുകയുണ്ടായി. നേരത്തെ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Story Highlights : sruthi lakshmi, monson mavunkal, ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here