പറവൂരില്‍ പെണ്‍കുട്ടി പൊള്ളലേറ്റ് മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പറവൂരില്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തില്‍ നിന്ന് മരണകാരണമായതോ മറ്റോ മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പെണ്‍കുട്ടിയുടെ ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞതിനലലണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത്തെന്ന് പൊലീസ് പറഞ്ഞു. കാണാതായ മറ്റ് പെണ്‍കുട്ടിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായും റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. ഈ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ വീടിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
Read Also : നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍
ഇന്നലെ വൈകിട്ടാണ് പറവൂരിനെ നടുക്കിയ സംഭവമുണ്ടായത്. പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തുന്നതിന് മുന്‍പേ ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു.
Story Highlights : paravoor vismaya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here