Advertisement

കെ റെയിൽ സിപിഐയിൽ രണ്ടഭിപ്രായമില്ലെ, പ്രതിഷേധം വിവരങ്ങൾ അറിയാതെയെന്നും കാനം രാജേന്ദ്രൻ

December 30, 2021
Google News 1 minute Read

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയിൽ രണ്ടഭിപ്രായമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എതിരഭിപ്രായം ഉണ്ടാകാം പക്ഷെ സമന്വയത്തിലൂടെ മുന്നോട്ട് പോകും. കെ റെയിലിന്റെ വിശദമായ വിവരങ്ങൾ അറിയാത്തവരാണ് പ്രതിഷേധിക്കുന്നത്.

പദ്ധതിക്ക് വിശദമായ ഡിപിആർ വേണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. പ്രാഥമിക നടപടികൾ പൂർത്തിയാക്കും. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ നടപ്പിലാക്കു.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

കെ റെയിൽ സിൽവർ ലൈൻ ഇടതുപക്ഷത്തിന്റെ പദ്ധതിയാണ്. പ്രതിപക്ഷ പ്രതിഷേധം വിശദമായ വിവരങ്ങൾ അറിയാതെയാണ്. എസ് രാജേന്ദ്രന്റെ സി പി ഐ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : k-rail-is-ldf-project-says-kanam-rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here