Advertisement

2022-നെ വരവേറ്റ് ലോകം; ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു

December 31, 2021
Google News 4 minutes Read

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി 2022 ന് സ്വാഗതം. ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്‌ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക.

Read Also : ആഘോഷം കഴിഞ്ഞുള്ള ഹാങ് ഓവർ ആണോ പ്രശ്നം; പ്രതിവിധിയുണ്ട്…

പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവർഷമെത്തി.
ഓസ്‌ട്രേലിയയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ആഘോഷങ്ങള്‍ തുടങ്ങി. സിഡ്‌നി ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും വർണ്ണാഭമായ വെടിക്കെട്ട് നടത്തി.

Story Highlights : New Zealand’s Auckland welcomes 2022 with fireworks display

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here