25
Jan 2022
Tuesday

കെ റെയിൽ പദ്ധതി;കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ബിജെപി ശ്രമിക്കുന്നു; മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ വർഗ്ഗീയവത്കരിക്കുന്നു. വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്.

മതാടിസ്ഥാനത്തിൽ പൗരത്വ ഭേദഗതി കൊണ്ടുവരുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുന്നു. കേന്ദ്ര സർക്കാർ രാജ്യത്തിൻെറ ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നു. പാർലമെൻററി ജനാധിപത്യം തകർക്കാൻ നോക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. പാലക്കാട്ട് സിപിഐഎം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

മുസ്‌ലിം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ച് വെച്ച് പാരിസ്ഥിതിക വിഷയങ്ങൾ പറയുന്നു. കേരളത്തിൽ വലിയ ക്രിസ്ത്യൻ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാർ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. ക്രിസ്തുമസ്സ് കാലത്ത് ക്രിസ്ത്യാനികൾക്കു നേരെ സംഘപരിവാർ ആക്രമണമുണ്ടായി.

Story Highlights : pinarayi-vijayan-has-said-that-the-bjp-is-trying-to-use-the-central-government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top