Advertisement

പുനര്‍നാമകരണം ചെയ്ത നടപടി പിന്‍വലിക്കില്ല; അരുണാചല്‍ വിഷയത്തില്‍ പ്രകോപനം തുടര്‍ന്ന് ചൈന

January 1, 2022
Google News 1 minute Read
china

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രകോപനവുമായി ചൈന വീണ്ടും രംഗത്ത്. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്ന് ചൈന ആവര്‍ത്തിച്ചു. അരുണാചലിന്റെ ഭാഗമായ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ലെന്നും ചൈന വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിന്റെ 15 സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്യുന്നുവെന്ന് ചൈന ഉത്തരവിറക്കിയിരുന്നു. ചൈനീസ് പേരുകള്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന രീതിയിലായിരുന്നു നടപടി. ഭരണപരമായ സൗകര്യങ്ങളുടെ പേരിലാണ് മേഖലെ പുനര്‍നാമകരണം ചെയ്തിരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഏഴോളം പ്രദേശങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ ശ്രമിച്ചത്. അന്നും ശക്തമായ പ്രതിഷേധമാണ് ഇന്ത്യ ഉയര്‍ത്തിയത്. നിലവില്‍ ഇന്ത്യ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : വിദേശ സന്ദർശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാൻ കഴിയില്ല; റാലികൾ ഒഴിവാക്കി രാഹുൽ ഗാന്ധി

ഇതിനിടെ ടിബറ്റന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യയുടെ കേന്ദ്ര മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരെ പ്രതിഷേധമറിയിച്ചിട്ടുള്ള ചൈന കത്ത് കൈമാറുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാംദാസ് അതേവാലിയും രാജീവ് ചന്ദ്രശേഖറും എംപി മനീഷ് തിവാരിയുള്‍പ്പെടെയുള്ളവരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇന്ത്യയുടേത് വിഘടന വാദികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും ചൈന ആരോപിച്ചു.

Story Highlights : china, arunachal pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here