Advertisement

ഓണററി ഡി-ലിറ്റിന് നല്‍കിയത് യോഗ്യതയുള്ളവരുടെ പേരുകള്‍; വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഡോ.മുരളി മാധവന്‍

January 1, 2022
Google News 2 minutes Read
honorary d litt

ഓണററി ഡി-ലിറ്റിനായി കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച പേരുകള്‍ അനുമതിക്ക് അര്‍ഹതയുള്ളതാണെന്ന് സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ.മുരളി മാധവന്‍. ഓണററി ഡീ ലിറ്റിന് ഗവര്‍ണര്‍ അനുമതി നല്‍കാതിരിക്കാനുള്ള സാഹചര്യം നിലവിലില്ല. അനുമതി നല്‍കിയില്ലെങ്കില്‍ അതിന് കാരണം സര്‍വകലാശാലയെ അറിയിക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും സംസ്‌കൃത പണ്ഡിതനുമായ പ്രൊഫസര്‍ എന്‍.വി ഉണ്ണി, നര്‍ത്തകിയും നടിയുമായ ശോഭന, കര്‍ണാടക സംഗീതത്തില്‍ പ്രശസ്തനായ ഡോ. ടി എം കൃഷ്ണ എന്നിവരാണ് പട്ടികയിലുള്ളത്. ഗവര്‍ണറുടെ തിരക്ക് കാരണമാകാം അനുമതി വൈകുന്നതെന്ന് കരുതുന്നു എന്നും മുരളി മാധവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഓണററി ഡി ലിറ്റിന് നല്‍കിയ പേരുകള്‍ എന്തുകൊണ്ടാണ് വൈകുന്നതാണ് നിലവിലെ പ്രശ്‌നം. തിരക്കായതിനാല്‍ ആയിരിക്കാം ഗവര്‍ണര്‍ ഈ നടപടി എടുക്കുന്നതെന്നും നിലവിലെ മറ്റ് രാഷ്ട്രീയ വിഷയങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാന്‍ ഇപ്പോഴാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : കൂനൂർ ഹെലികോപ്റ്റർ അപകടം; അന്വേഷണം പൂർത്തിയായി, അട്ടിമറിയല്ലെന്ന് റിപ്പോർട്ട്

അതേസമയം സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകള്‍ സംരക്ഷിക്കപ്പെടണം. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സര്‍വകലാശാലകള്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്നത് ഭണഘടനാപരമല്ല. ധാര്‍മികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights : honorary d litt, dr.murali madhavan, kaladi university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here