Advertisement

2022 നെ വരവേൽക്കാം; സന്തോഷകരമായ ജീവിതത്തിന് പുതിയ തീരുമാനങ്ങളോടെ…

January 1, 2022
Google News 0 minutes Read

പുതുവർഷം പുതുതീരുമാനങ്ങൾ… നമ്മളിൽ മിക്കവരും പുതുവർഷത്തെ വരവേൽക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. ഈ തീരുമാനങ്ങൾ എത്ര നാൾ പിന്തുടരും എന്നതാണ് എല്ലാവർക്കും സംശയം. പുതുവർഷത്തിലെ ആദ്യ രണ്ട് ദിവസങ്ങൾ തീരുന്നതോടൊപ്പം നമ്മൾ എടുത്ത തീരുമാനങ്ങളും നമ്മൾ മറന്നുപോകും. പക്ഷെ ഓർക്കേണ്ടത് ഇതാണ് ആരോഗ്യകരമായ ജീവിതത്തിന് സന്തോഷത്തോടെ തന്നെ ചില തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. ഈ പുതുവർഷത്തിൽ മുടങ്ങാതെ ചെയ്യാം ഈ കാര്യങ്ങൾ

പ്രഭാത ഭക്ഷണം

പലരുടെയും ലിസ്റ്റിൽ ഇല്ലാത്ത സാധനമാണ് പ്രഭാതഭക്ഷണം. ശരിയായ അളവിൽ കൃത്യമായി ഭക്ഷണം കഴിക്കണം. ആരോഗ്യത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഭക്ഷണത്തിന് ഉള്ളത്. അതുപോലെ രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും. അതുകൊണ്ട് നേരത്തെ ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. അതുപോലെ ഭക്ഷണത്തിൽ നിന്ന് അധിക മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം.

വ്യായാമം

എന്തൊക്കെ ശ്രദ്ധിച്ചാലും നമ്മളിൽ മിക്കവരും അധികം ശ്രദ്ധ കൊടുക്കാത്ത കാര്യമാണ് വ്യായാമം. പക്ഷെ അരമണിക്കൂറെങ്കിലും ദിവസവും വ്യയം ചെയ്യേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. രാവിലെയോ വൈകിട്ടോ നാടക്കാനിറങ്ങുന്നതോ ജിമ്മിനോ യോഗയ്ക്കോ പോകുന്നതോ തുടങ്ങിയ അനുയോജ്യമായ വ്യായാമ രീതി ഇതിനായി തെരഞ്ഞെടുക്കാം. എല്ലാ പുതുവർഷത്തിലെ വ്യായാമം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ അത് ഉപേക്ഷിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ആ മടിയാണ് ആദ്യം നമ്മൾ ഉപേകസിക്കേണ്ടത്. ഉന്മേഷത്തോടെയും ആരോഗ്യത്തോടെയും തുടരാൻ വ്യായാമം നമ്മെ സഹായിക്കും.

ഉറക്കം

ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. എങ്കിലും മാറിവരുന്ന ജീവിത സാഹചര്യങ്ങളും സ്മാർട്ട് ഉപകരണങ്ങളുടെ വർധനവും ഇന്ന് നമ്മുടെ ഉറക്കത്തെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്. താളം തെറ്റിയ ഉറക്കം ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന് നമ്മൾ ഓർക്കണം. വൈകി ഉറങ്ങി ചാടി പിടഞ്ഞെണീറ്റ് ഓഫീസിലേക്കും കോളേജിലേക്കും പോകുന്നത് ആരോഗ്യത്തിന് നല്ലതല്ല. മാത്രവുമല്ല കുറഞ്ഞത് ആറ് മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സമൂഹമാധ്യമങ്ങളുടെ ഉപയോഗം

അധികമായാൽ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ. അത് എല്ലാ കാര്യത്തിലും ശരിയാണ്. നമ്മളിന്ന് ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സോഷ്യൽ മീഡിയയിൽ ആണ്. പക്ഷെ അതിൽ അമിതമായി സമയം ചെലവഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ അധിക സമയം ചെലവഴിക്കുന്നത് കുറച്ച്, സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തിന് ഒപ്പമോ സമയം ചെലവിടാം.

പുതിയ ഹോബികൾ

പുതിയ കാര്യങ്ങൾ പഠിക്കുന്നതും അറിവുകൾ നേടുന്നതും നമ്മുടെ ജീവിത വളർച്ചയ്ക്ക് വളരെ അനിവാര്യമായ കാര്യമാണ്. മാത്രവുമല്ല അത് നമ്മളിൽ ഉത്സാഹം വളർത്തുകയെ ഉള്ളു. തിരക്ക് പിടിച്ച ജീവിതത്തിൽ അതിനായും നമ്മൾ സമയം കണ്ടെത്തണം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here