സഭാ തർക്കം പരിഹരിക്കാനുള്ള നിയമനിർമാണം; യാക്കോബായ പള്ളികളിൽ പിന്തുണ പ്രഖ്യാപിച്ച് സഭ പ്രമേയം

സഭാതർക്കം പരിഹരിക്കാനുള്ള സർക്കാരിന്റെ നിയമനിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ച് പള്ളികളിൽ യാക്കോബായ സഭ നാളെ പ്രമേയം പാസാക്കും. സഭാ തർക്കം പരിഹരിക്കുന്നതിനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ നീക്കം. സർക്കാറിന് വിഷയത്തിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടായിരുന്നുവെന്ന് ഓർത്തഡോക്‌സ് സഭ ആരോപിച്ചിരുന്നു. Jacobite church resolution today
സഭാ തർക്കം പരിഹരിക്കാനുള്ള ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം അനുമതി നൽകിയിരുന്നു. നിയമ വിദഗ്ധരുമായി ചർച്ച നടത്തയ ശേഷമായിരിക്കും ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരിക. എല്ലാ വിഭാഗത്തിനും ആരാധനയ്ക്ക് അവസരം നൽകുന്ന കരടു ബില്ലിനുള്ള നിർദേശമാണു നിയമമന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസത്തെ എൽഡിഎഫ് യോഗത്തിൽ അവതരിപ്പിച്ചത്.
എന്നാൽ, സഭാതർക്കം പരിഹരിക്കാനുള്ള സർക്കാരിന്റെ നിയമനിർമാണത്തിനെതിരെ ഓർത്തഡോക്സ് സഭ പള്ളികളിൽ പ്രതിഷേധ ദിനമാചാരിക്കും. 2017ലെ സുപ്രിം കോടതി വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം. പ്രതിഷേധ ദിനചാരണത്തിന്റെ തുടർച്ചയായി നാളെ തിരുവനന്തപുരം പാളയം സെന്റ്. ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ മലങ്കരസഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും ഉപവാസ പ്രാർത്ഥന യജ്ഞവും നടത്തും. നിയമനിർമാണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാണ് ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്റെ ആവശ്യം.
Story Highlights: Jacobite church resolution today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here