Advertisement

സുവിശേഷകന്‍ പ്രൊഫ. എം.വൈ യോഹന്നാന്‍ അന്തരിച്ചു

January 2, 2022
Google News 1 minute Read
m y yohannan

പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് പ്രസിഡന്റുമായ പ്രൊഫ. എം.വൈ യോഹന്നാന്‍ അന്തരിച്ചു. 84 വയസായിരുന്നു. വൃക്ക രോഗത്തിന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയര്‍മാനായിരുന്ന എം വൈ യോഹന്നാന്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട.പ്രിന്‍സിപ്പലാണ്. നൂറില്‍പ്പരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവുകൂടിയാണ്. 1995ല്‍ പ്രിന്‍സിപ്പലായി നിയമിതനായി. രണ്ടുവര്‍ഷത്തിന് ശേഷം വിമരിച്ചു. സ്വമേധയാ സുവിശേഷ സംഘമെന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു.

Story Highlights : m y yohannan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here