മതപരിവർത്തനം; ദളിത് കുടുംബത്തിന് നേരെ ആക്രമണം

കർണാടകയിൽ മതപരിവർത്തനം ആരോപിച്ച് ദളിത് കുടുംബത്തിന് നേരെ ആക്രമണം. അയൽവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ച് ഒരു സംഘം കുടുംബത്തെ അക്രമിക്കുകയായിരുന്നു. ഡിസംബർ 29 ന് ജില്ലയിലെ താലൂക്ക് ആസ്ഥാനമായ ഗോകക്കിന് സമീപമുള്ള തുകനാട്ടി ഗ്രാമത്തിലാണ് സംഭവം.
ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചംഗ കുടുംബത്തെ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
7 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികൾ ചൂടുള്ള സാമ്പാർ എറിഞ്ഞതിനെ തുടർന്ന് പൊള്ളലേറ്റ അഞ്ചുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights : dalit-family-attacked-in-karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here