Advertisement

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യത : രഹസ്യാന്വേഷണ വിഭാഗം

January 4, 2022
Google News 1 minute Read
chances of conflict says intelligence report

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി. ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്ര പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്‌നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് നിർദേശമുണ്ട്.

സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിനായുള്ള ആലോചനകളും, കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.

Read Also : പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ല : രഹസ്യാന്വേഷണ എജൻസികൾ

സംസ്ഥാനത്ത് ഉടനീളം രഹസ്യാന്വേഷണ ഏജൻസി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കർശന പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.

Story Highlights : chances of conflict says intelligence report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here