Advertisement

ഛത്തീസ്ഗഡിൽ രാത്രികാല കർഫ്യൂ

January 4, 2022
Google News 2 minutes Read
Chhattisgarh imposed night curfew

ഛത്തീസ്ഗഡിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ. ടിപിആർ 4 ശതമാനത്തിന് മുകളിലുള്ള സ്‌കൂളുകൾ, അങ്കൻവാടികൾ, ഷോപ്പിംഗ് മാൾ, ഓഡിറ്റോറിയം എന്നിവ അടച്ചിടും. പൊതുയോഗങ്ങൾക്കും, റാലികൾക്കും നിരോധനമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും, സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു. ( Chhattisgarh imposed night curfew )

ഇന്ന് രാവിലെ പഞ്ചാബിലും രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരുന്നു. രാത്രി പത്ത് മണി മുതൽ രാവിലെ 5 മണി വരെയാണ് പഞ്ചാബിൽ കർഫ്യൂ. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനാണ് പഞ്ചാബ് സർകാരിന്റെ തീരുമാനം.

കൊവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് പശ്ചിമ ബംഗാളും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തി. ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. സ്വകാര്യ ഓഫിസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായിരുന്നു.

Read Also : കർഫ്യൂ ലംഘിച്ചെന്ന് ആരോപണം; മത്സ്യത്തൊഴിലാളിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായത്. 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യു ഏർപ്പെടുത്തി. അവശ്യ/അടിയന്തര സേവനങ്ങൾ അനുവദിക്കും. നീന്തൽ കുളങ്ങൾ, സ്പാ, ജിമ്മുകൾ, സലൂണുകൾ എന്നിവ ജനുവരി 3 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. മൃഗശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കില്ല.

Story Highlights : chhattisgarh imposed night curfew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here