Advertisement

പൊലീസിനെതിരായ പരാതികൾ പരിഹരിക്കും; മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി; കോടിയേരി ബാലകൃഷ്ണൻ

January 4, 2022
Google News 1 minute Read

പൊലീസിന്റെ വീഴ്ചകളിൽ പാര്‍ട്ടി ഇടപെടുമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. പൊലീസിന്റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് പ്രതിനിധികളുടെ വിമർശനം ഇന്നലെ ഉണ്ടായിരുന്നു. അഭ്യന്തര വകുപ്പടക്കം വിവിധ വകുപ്പുകൾക്കെതിരെ പ്രതിനിധികൾ ഇന്നും രൂക്ഷവിമർശനം ഉയർത്തി. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും അഭിപ്രായമുയർന്നു.

Read Also : കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച

അതേസമയം ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന പരാതികളും വിമർശനങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പരിഹാരം കാണുമെന്നും സമ്മേളനത്തിൽ പ്രതിനിധികൾക്ക് മറുപടി പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വിവിധ ജില്ലാ സമ്മേളനങ്ങളിൽ അഭ്യന്തര വകുപ്പിനെതിരെ തുടർച്ചയായി പരാതികളുംവിമർശനവും ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ പാർട്ടി ഇടപെടുന്നുവെന്ന് കോടിയേരി പാർട്ടി വേദിയിൽ തന്നെ വ്യക്തമാക്കിയത്.

Story Highlights : cpim-idukki-conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here