Advertisement

മോഫിയയുടെ ആത്മഹത്യ : ഭർതൃ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു

January 4, 2022
Google News 2 minutes Read
mofiya parveen in laws gets bail

ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയ പർവീനിന്റെ ആത്മഹത്യ കേസിൽ ഭർതൃ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു. ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ( mofiya parveen in laws gets bail )

സുഹൈലിനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. മാതാപിതാക്കൾക്കെതിരെ ഗൗരവമായ ആരോപണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു.

നവംബർ 24 ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.

Read Also : മോഫിയാ പർവീണിന്റെ ആത്മഹത്യ; കുറ്റപത്രം ഈ മാസം സമർപ്പിക്കും

തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് പൊലീസ് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയയുടെ ആത്മഹത്യ.

Story Highlights : mofiya parveen in laws gets bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here