Advertisement

ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം, പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമം; വിമന്‍ ഇന്ത്യാ മൂവ്‌മെൻ്റ്

January 6, 2022
Google News 1 minute Read

ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ച ആര്‍എസ്എസ് പ്രവർത്തകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി വിമന്‍ ഇന്ത്യാ മൂവ്‌മെൻ്റ്. നീക്കം പ്രതിഷേധാര്‍ഹമാണ്. മലപ്പുറം സ്വദേശി മോഹന്‍ദാസാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടും നിസാര വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി ആരോപിച്ചു.

താന്‍ ദളിത് സ്ത്രീയായതിനാലാണ് മർദ്ദനത്തെ നിസാരവല്‍ക്കരിക്കുന്നതെന്ന ബിന്ദുവിൻ്റെ പ്രതികരണം ഗൗരവമുള്ളതാണ്. ബിന്ദു അമ്മിണിക്കെതിരായ ആക്രമണം ഇതാദ്യമായല്ല. ഈ കേസുകളിലൊന്നും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവാത്തതാണ് അക്രമം ആവര്‍ത്തിക്കാന്‍ കാരണം. ഉത്തരേന്ത്യന്‍ മോഡലില്‍ സ്ത്രീകള്‍ക്കുനേരേ പരസ്യമായി ആക്രമണം നടത്താന്‍ ആര്‍എസ്എസ്സിന് നിര്‍ഭയത്വം നല്‍കുന്നത് പൊലീസിലുള്ള ആര്‍എസ്എസ് സ്വാധീനമാണ്.

ആര്‍എസ്എസ്സുകാര്‍ പ്രതികളാകുന്ന കേസില്‍ മാനസിക രോഗം, മദ്യലഹരി തുടങ്ങിയ പദപ്രയോഗങ്ങള്‍ പൊലീസിൻ്റെ സ്ഥിരം പംക്തിയാണ്. ബിന്ദു അമ്മിണിക്കെതിരായ ആസൂത്രിത അക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെൻ്റ് ആവശ്യപ്പെട്ടു.

Story Highlights : bindu-ammini-assaulted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here