‘സിപിഐഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ല’; പി.ടി തോമസിനെതിരായ വിവാദ പരാമർശങ്ങൾ പിൻവലിക്കില്ലെന്ന് എം.എം. മണി

അന്തരിച്ച പി ടി തോമസ് എംഎൽഎ ക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിക്കില്ലെന്ന് എം എം മണി. തനിക്കും സിപിഐഎമ്മിനും എതിരെ നിരന്തരം ആക്രമണം നടത്തിയ ഒരാളാണ് പി ടി തോമസെന്നും എം എം മണി വ്യക്തമാക്കി.
പി ടി തോമസും ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് കള്ളക്കേസിൽ കുടുക്കി. പശ്ചിമഘട്ട വിഷയത്തിൽ കസ്‌തൂരിരംഗനും മാധവ് ഗാഡ്ഗിലുമായി പി ടി തോമസ് ഒത്തുകളിച്ചു. ആര് വിമർശിച്ചാലും തനിക്ക് പറയാനുള്ളത് പറയുമെന്ന് എം എം മണി വ്യക്തമാക്കി.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
‘സിപിഐഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും’ മണി പ്രതികരിച്ചു. ഇടുക്കിയില്‍ നടന്ന ഇടുക്കിയില്‍ നടന്ന സിപിഐഎം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് എംഎം മണിയുടെ വിമര്‍ശനം.
Story Highlights :mm-mani-speak-against-p-t-thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here