ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണം; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെജിഎംഒഎ

ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടേഴ്‌സ് തുടരുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെജിഎംഒഎ. ( kgmoa continue strike )
സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല.പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെജിഎംഒഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെജിഎംഒഎ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിച്ചിരുന്നു.
Read Also : കെജിഎംഒഎയുടെ അനിശ്ചിതകാല സമരം
മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ വ്യക്തമായ ഒരു ഉറപ്പും സർക്കാരിൽ നിന്ന് ലഭിച്ചില്ലെന്ന് കെജിഎംഒഎ അറിയിച്ചു.ചില കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കാമെന്നും മറ്റു ചിലത് ഏപ്രിൽ മാസം പരിഗണിക്കാമെന്നുമുള്ള വാക്കാൽ പരാമർശം മാത്രമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കെജിഎംഒഎ പ്രതിനിധികൾ പറഞ്ഞു.ജനുവരി 18 ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് സർക്കാർ ഡോക്ടേഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights : kgmoa continue strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here