Advertisement

സിൽവർലൈൻ പദ്ധതി കേരളത്തിന് അനിവാര്യം : സുരേഷ് കീഴാറ്റൂർ ട്വന്റിഫോറിനോട്

January 8, 2022
Google News 2 minutes Read
suresh keezhattoor supports k rail

സിൽവർലൈൻ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. പാരിസ്ഥിതിക ആഘാത പഠനം നടത്തി പരിസ്ഥിതി ദുരന്തം ഒഴിവാക്കി വേണം പദ്ധി നടപ്പാക്കാനെന്ന് സുരേഷ് കീഴാറ്റൂർ ട്വന്റിഫോറിനോട് പറഞ്ഞു. ( suresh keezhattoor supports k rail )

കീഴാറ്റൂരിൽ പരിസ്ഥിതി സംരക്ഷിക്കുമെന്ന് സർക്കാർ വാഗ്ദാനം നടപ്പായില്ല. കെ-റെയിലിനെതിരെ നിലവിലുള്ള സമരം പരിസ്ഥിതി സ്‌നേഹം കൊണ്ടല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യമാണെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. അത് തന്നെയാണ് ശശി തരൂരിന്റെ വാക്കുകളിൽ നിഴലിക്കുന്നതും. കോൺഗ്രസും ബിജെപിയും സിൽവർലൈൻ സമരത്തെ ഒറ്റുകൊടുക്കുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

അതേസമയം, കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും.വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.

Read Also : സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം; പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക സംഘടനാ നേതാക്കൾ എന്നിവരുടെ സംയുക്ത കൺവൻഷനാണ് നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കളും കൺവൻഷനിൽ പങ്കെടുക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

Story Highlights : suresh keezhattoor supports k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here