Advertisement

ഗോവ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി

January 9, 2022
Google News 1 minute Read

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ഗോവ ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം പത്ത് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പാര്‍ട്ടി പുറത്ത് വിട്ടിരുന്നു.

പത്ത് പേരാണ് പുതിയ പട്ടികയിലും ഉള്ളത്. ഗോവയിലെ സംഘടനാ ചുമതലയുള്ള അതിഷി മര്‍ലേനയാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ രാഹുല്‍ മംബ്രെയടക്കം പുതിയ പട്ടികയില്‍ ഇടം പിടിച്ചു. മുന്‍ ബി ജെ പി നേതാക്കളായ രാമറാവു വാഗ്, സുദേഷ് മയേകര്‍ എന്നിവരും പട്ടികയിലുണ്ട്.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

പട്ടികയിലെ 10 സ്ഥാനാർത്ഥികളും അവരുടെ അസംബ്ലി മണ്ഡലങ്ങളും ഇപ്രകാരമാണ്: രാംറാവു വാഗ് (സെന്റ് ആന്ദ്രെ), സുദേഷ് മയേക്കർ (കലാൻഗുട്ട്), സെസിലി റോഡ്രിഗസ് (തലേഗാവ്), രാജേഷ് കലങ്കുത്കർ (മേം), പ്രശാന്ത് നായിക് (കൻകോലിം), രാഹുൽ മംബ്രെ (മപുസ) , ക്രൂസ് സിൽവ (വെലിം), അനൂപ് കുഡ്താർക്കർ (കാനക്കോണ), അനിൽ ഗാവോങ്കർ (സാൻവോർഡെം), സന്ദേശ് ടെലേക്കർ (ഫട്ടോർഡ)

സംസ്ഥാനത്ത് വലിയ രാഷ്ട്രീയമാറ്റം എ എ പി കൊണ്ടുവരുമെന്ന് അതിഷി അവകാശപ്പെട്ടു. നേരത്തെ പുറത്ത് വിട്ട പത്തംഗ സ്ഥാനാര്‍ഥി പട്ടികയില്‍ ബി ജെ പി മന്ത്രിസഭാംഗമായിരുന്ന അലിന സാല്‍ധാനയും ഉള്‍പ്പെട്ടിരുന്നു. സംഖ്യങ്ങള്‍ക്ക് തയാറാണെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചിരുന്ന എ എ പി പിന്നീട് തീരുമാനം മാറ്റി ഒറ്റക്ക് മത്സരിക്കാന്‍ തയാറാവുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം സ്ഥാനം രാജിവെച്ച സ്വതന്ത്ര എം എല്‍ എ പ്രസാദ് ഗോയങ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. യുവമോര്‍ച്ചയുടെ മുന്‍ നേതാവായിരുന്ന ഗഞ്ജന്‍ ടില്‍വയെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Story Highlights : aap-releases-second-phase-list-of-candidates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here