കെഎസ്ആർടിസി രണ്ടാം ഘട്ട സിറ്റി ഷട്ടിൽ നാളെ മുതൽ

തിരുവനന്തപുരം നഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സർവീസിൻ്റെ രണ്ടാം ഘട്ട സിറ്റി ഷട്ടിൽ സർവീസിന് നാളെ മുതൽ തുടക്കമാകും. രാവിലെ 9 മണിക്ക് പാപ്പനംകോട് ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു ടുഡേ ടിക്കറ്റ് പ്രകാശം ചെയ്യും.
രണ്ടാം ഘട്ടത്തിൽ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള വിവിധ സ്ഥലങ്ങളെ സിറ്റി സർക്കുലറിലേക്ക് ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. വളരെ ദൂരെ നിന്നും നഗരത്തിലേക്ക് എത്തുമ്പോൾ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ളവർക്ക് സമയത്ത് ഓഫീസിൽ എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിന് മാറ്റം വരുത്താനാണ് സിറ്റി ഷട്ടിൽ സർവീസുകൾ ആരംഭിക്കുന്നത്.
ഇതോടൊപ്പം ടുഡേ ടിക്കറ്റും മന്ത്രി ആന്റണി രാജു പുറത്തിറക്കും. സിറ്റി സർക്കുലർ ബസിൽ 24 മണിയ്ക്കൂർ സമയം പരിധിയില്ലാതെ എല്ലാ സർക്കിളിലും യാത്ര ചെയ്യാൻ പ്രാരംഭ ഓഫറായി 50 രൂപയ്ക്ക് ഗുഡ് ഡേ ടിക്കറ്റ് നൽകി വരുന്നുണ്ട്. എന്നാൽ പ്രതിദിനം യാത്രക്കാരുടെ കുറഞ്ഞ യാത്രാവാശ്യത്തിനായി 12 മണിയ്ക്കൂർ പരിധിയുള്ള ടുഡേ ടിക്കറ്റ് പുറത്തിറക്കുന്നു. പ്രാരംഭ ഓഫർ ആയി കേവലം 30 രൂപയ്ക്ക് 12 മണിയ്ക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാനുമാകും.
Story Highlights : ksrtc-second-phase-city-shuttle-from-tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here