Advertisement

വികസനം തടയുന്നത് നാടിനോടുള്ള ദ്രോഹം, നാളത്തെ തലമുറയോട് മറുപടി പറയേണ്ടിവരും; മുഖ്യമന്ത്രി

January 12, 2022
Google News 1 minute Read

കേരളത്തിൽ വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ജനത്തോട് ചെയുന്ന ദ്രോഹമാണ്. നാളത്തെ തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാധിഷ്ഠിതമായ പുരോഗതി നാട്ടിൽ സംഭവിച്ചില്ലെങ്കിൽ വരും തലമുറ നമ്മേ വെറുക്കും. പുരോഗതി തടയുന്നതിന് മനഃപൂർവം ശ്രമം നടക്കുന്നു. വികസന പദ്ധതികൾ ജനം എതിർക്കില്ല. യുഡിഎഫ് വേണ്ടെന്നുവച്ച പല പദ്ധതികൾ പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ബിജെപി അധികാരത്തിൽ തുടരരുത്. മത ന്യൂനപക്ഷത്തിന് നേരെ വലിയ തോതിൽ ശതൃത വളർത്താൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. രാജ്യത്തിൻറെ ഐക്യം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം പേറുന്ന കോൺഗ്രസിന്റെ പുതു തലമുറ ഇവിടെ ഹിന്ദു ഭരണം വരണമെന്ന് പറയുന്നു. ബിജെപി നിലപാട് കൂടുതൽ തീവ്രമായി രാഹുൽ ഗാന്ധി അവതരിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് നാം കേട്ടത്. ഞാന്‍ ഹിന്ദുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ മതവിശ്വാസികള്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും ഒരേ നീതി, അതാണ് മതനിരപക്ഷത. സംഘ പരിവാര്‍ ലക്ഷ്യമായ ഹിന്ദു രാഷ്ട്രം ഇവിടെയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത്. കോണ്‍ഗസ് പലപ്പോഴും സംഘ പരിവാറിന്റെ വര്‍ഗീയതയുമായി സമരസപ്പെടുന്ന കാഴ്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പിമറായി വിജയന്‍ പറഞ്ഞു.

ഒമിക്രോൺ വ്യാപനം ജാഗ്രത തുടരാൻ ജനം തയ്യാറാകണം. നേരത്തെ മുതൽ സ്വീകരിക്കുന്ന മുൻകരുതൽ മുന്നോട്ടും തുടരണം. പലയിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : preventing-development-is-a-betrayal-of-the-country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here