കർണാടക മുൻ മന്ത്രി ജെ.അലക്‌സാണ്ടർ അന്തരിച്ചു

കർണാടക മുൻ മന്ത്രി ജെ.അലക്‌സാണ്ടർ അന്തരിച്ചു. 83 വയസായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ( alexander passes away )
മലയാളിയായ അലക്‌സാണ്ടർ കർണാടകയിലെ ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1963 ബാച്ചിലുള്ള അലക്‌സാണ്ടർ 1992 ലാണ് ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്.
പിന്നീട് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ബംഗളൂരുവിലെ ഭാരതിനഗർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എം കൃഷ്ണ സർക്കാരിൽ ടൂറിസം മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
2019 ൽ അലക്‌സാണ്ടർ കോൺഗ്രസിൽ നിന്ന് രാജിവച്ചുവെങ്കിലും മുതർന്ന നേതാക്കളുടെ അഭ്യർത്ഥന പരിഗണിച്ച് പാർട്ടിയിൽ തുടരുകയായിരുന്നു.
Story Highlights : alexander passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here