Advertisement

ടെന്നിസ് താരം ജോക്കോവിച്ചിന്റെ വിസ ഓസ്ട്രേലിയ റദ്ദാക്കി; 3 വര്‍ഷത്തേക്ക് പ്രവേശനവിലക്ക്

January 14, 2022
Google News 2 minutes Read

ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്‍റെ വിസ റദ്ദാക്കി ഓസ്ട്രേലിയ. മൂന്ന് വർഷത്തേക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ വിലക്കി. ജോക്കോ ഓസ്ട്രേലിയ വിടണം. പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഓസ്ട്രേലിയന്‍ സർക്കാർ വ്യക്തമാക്കി.

എന്നാല്‍ ഓസ്ട്രേലിയൻ അധികൃതർക്ക് അപ്പീല്‍ നല്‍കുമെന്ന് ജോക്കോ അറിയിച്ചു. ഇതോടെ ലോക ഒന്നാം നമ്പർ താരത്തിന് ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെന്റ് കളിക്കാനാകില്ല. നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പൺ കോര്‍ട്ടിൽ ജോക്കോവിച്ച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്‍റില്‍ ജോക്കോവിച്ചിനെ ടോപ് സീഡായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read Also :എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

കൊവിഡ് വാക്‌സിൻ എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്‍റെ വിസ ആദ്യം റദ്ദാക്കിയ നടപടി മെൽബൺ കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ജോക്കോ കോടതിയിലെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താൻ അവകാശം നേടിയെടുത്തത്. എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വീണ്ടും വീണ്ടും വിസ റദ്ദാക്കി വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ സർക്കാർ.

Story Highlights : djockovich-visa-cancels





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here