സ്റ്റീൽ പ്ലാന്റിനെതിരെ പ്രതിഷേധം; ജഗത്സിംഗ്പൂരിൽ ഗ്രാമീണരും പൊലീസും ഏറ്റുമുട്ടി

ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ ധിങ്കിയ ഗ്രാമത്തിൽ സ്റ്റീൽ പ്ലാന്റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്ക് പൊലീസിൻ്റെ മർദനം. അനുമതിയില്ലാതെ ഒത്തുകൂടിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി. എന്നാൽ പ്രതിഷേധക്കാർ മോശമായി പെരുമാറിയതിനെ തുടർന്നാണ് ബലം പ്രയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.
“ഇന്ന് രാവിലെ 11 മണിയോടെ ഗ്രാമത്തിലെ 500 ലധികം ആളുകൾ നിയമവിരുദ്ധമായി ഒത്തുകൂടി. അവർക്ക് റാലി നടത്താൻ അനുമതിയില്ല. ഞങ്ങൾ അവരോട് പോകാൻ പറഞ്ഞു, പക്ഷേ അവർ മോശമായി പെരുമാറി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഞങ്ങൾ മിനിമം ബലം പ്രയോഗിച്ചു.” ജഗത്സിംഗ്പൂർ അഡീഷണൽ എസ്പി ഉമേഷ് പാണ്ഡ എഎൻഐയോട് പറഞ്ഞു.
സംഭവത്തിൽ നിരവധി ഗ്രാമീണർക്കും പൊലീസിനും പരുക്കുണ്ട്. ഇവർ അടുത്തുള്ള മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാല് പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റതായും, 12 പൊലീസുകാർക്ക് നിസാര പരുക്കുമുണ്ടെന്ന് അഡീഷണൽ എസ്പി പറഞ്ഞു.
police-baton-charge-villagers-protesting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here