Advertisement

തുടർച്ചയായുള്ള രാജി ഒഴിവാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു; എംഎൽഎമാരുമായി ചർച്ച

January 15, 2022
Google News 1 minute Read

തുടർച്ചയായുള്ള രാജി ഒഴിവാക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. ഇനി രാജിവെക്കുമെന്ന് കരുതുന്ന എംഎൽഎമാരുമായി പാർട്ടി ദേശീയ നേതൃത്വം ആശയ വിനിമയം ആരംഭിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ നേതൃത്വത്തിലാണ് ഇടപെടൽ.

അതേസമയം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും നാളെയുമായി ചേരും. കോർ കമ്മിറ്റി തയ്യാറാക്കിയ പട്ടിക അന്തിമമായ് അംഗീകരിക്കാൻ ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്.

സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി പട്ടിക അടുത്തദിവസം പുറത്തുവിടുമെന്ന് അഖിലേഷ് യാദവ് സൂചിപ്പിച്ചു. ബിജെപിയിൽ നിന്ന് എത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്ന വിധത്തിലായിരിക്കും സ്ഥാനാർഥിപ്പട്ടിക. ബിജെപിയിൽ നിന്നെത്തിയ എംഎൽഎമാർക്ക് അർഹമായ പരിഗണന നൽകുമെന്ന് അഖിലേഷ് അത് വ്യക്തമാക്കി. ഇക്കാര്യത്തിൽ സമാജ് വാദി പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന സൂചനകൾക്ക് ഇടെയാണ് അഖിലേഷിന്റെ പ്രതികരണം.

Story Highlights : resignation bjp national leaders intervene

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here