മലിനജലം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് യുവാക്കൾ; പന്തയം ഏറ്റെടുത്ത് വയോധികൻ

പണത്തിന് വേണ്ടി മലിനജലം കുടിച്ച് വയോധികൻ. 2000 രൂപയാണ് മലിന ജലം കുടിച്ചാൽ നൽകാമെന്ന് ഒരുകൂട്ടം യുവാക്കൾ വാഗ്ദാനം ചെയ്തത്. തുടർന്ന് വയോധികൻ അതിന് തയാറാവുകയായിരുന്നു. ( elderly man drinks dirty water )
ജനുവരി 13ന് മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പന്നാലാൽ എന്ന അറുപതുകാരൻ നടന്നുപോകുന്നതിനിടെ കൈയിലുണ്ടായിരുന്ന അടക്ക അഴുക്ക് ചാലിൽ വീണു. ഉടൻ തന്നെ പന്നാലാൽ അതെടുത്ത് കഴുകി. ഇത് കണ്ടുനിന്ന സർപഞ്ച് പ്രതിനിധി ഉത്തം സിംഗും മറ്റ് യുവാക്കളും പന്നാലാലിനോട് എന്തുകൊണ്ടാണ് അത് ചെയ്തതെന്ന് ചോദ്യം ചെയ്തു. 2000 രൂപ തന്നാൽ മലിന ജലം കുടിക്കാമോ എന്ന് പന്തയം വയ്ക്കുകയും ചെയ്തു.
പന്തയം ജയിക്കാനായി പന്നാലാൽ ചാലിലെ വെള്ളം കുടിക്കുകയായിരുന്നു. യുവാക്കൾ തനിക്ക് പണം തന്നുവെന്നും പന്നാലാൽ പറയുന്നു.
#WatchVideo: An elderly person has drunk drain water to win a bet of Rs 2000 in Jawati village in #Vidisha, #MadhyaPradesh.#ViralVideo pic.twitter.com/AdIgOWXTry
— Free Press Journal (@fpjindia) January 16, 2022
Read Also : 50 മുട്ട കഴിക്കാൻ 2000 രൂപയുടെ പന്തയം; 42ആമത്തെ മുട്ടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
എന്നാൽ വിഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ യുവാക്കൾക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. നിരവധി പേരാണ് ആ നടപടിക്കെതിരെ രംഗത്തെത്തിയത്.
Story Highlights : elderly man drinks dirty water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here