Advertisement

ഗോവയില്‍ ശിവസേന-എന്‍സിപി ഒന്നിച്ച് ; 15 സീറ്റില്‍ മത്സരിക്കും

January 16, 2022
Google News 1 minute Read

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് ശിവസേന. സംസ്ഥാനത്ത് എന്‍സിപിയും ശിവസേനയും സഖ്യമുണ്ടാക്കുമെന്ന് ഗോവ ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് വ്യക്തമാക്കി. പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ ശിവസേന മത്സരിക്കുമെന്നും, എന്‍സിപിയും തങ്ങള്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റന്നാൾ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. എന്‍സിപിയുടെ നേതാവ് പ്രഫുല്‍ പട്ടേല്‍ ഗോവയിലെത്തുന്നുണ്ട്. അതിന് ശേഷം മാത്രമേ എത്ര സീറ്റില്‍ ആരൊക്കെ മത്സരിക്കൂ എന്ന് വ്യക്തമാകൂ എന്നും റാവത്ത് പറഞ്ഞു.കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സഖ്യത്തിന് പോലും തയാറാവാതിരിക്കുന്നത് പി ചിദംബരത്തിന്റെ പിടിവാശി മൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Read Also : കൊവിഡ് ക്ലസ്റ്റർ രൂപപെട്ട സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ;മാര്‍ ഇവാനിയോസ് കോളജ് അടച്ചു

മഹാരാഷ്ട്രയിലെയും ഗോവയിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യമുണ്ട്. എന്നാല്‍ ഗോവയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അവര്‍ സഖ്യമുണ്ടാക്കാന്‍ താത്പര്യപ്പെട്ടിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

നേരത്തെ ഗോവയിലെ സഖ്യത്തിന്റെ കാര്യത്തില്‍ സഞ്ജയ് റാവത്ത് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് രണ്ടക്കത്തിലുള്ള സീറ്റ് പോലും നേടാനാവില്ലെന്നായിരുന്നു റാവത്ത് പറഞ്ഞത്.

അതേസമയം ഫെബ്രുവരി പതിനാലിനാണ് ഗോവയില്‍ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. സര്‍വേകളിലെല്ലാം ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സര്‍വേകള്‍ പറയുന്നു. കോണ്‍ഗ്രസിന് അത് മുതലെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.

Story Highlights : no-congress-alliance-in-goa-shiv-sena-and-ncp-will-contest-together-says-sanjay-raut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here