Advertisement

കുപ്രസിദ്ധ കുറ്റവാളി സലിം ഗാസി മരിച്ചു

January 16, 2022
Google News 2 minutes Read
Salim Gazi terrorist dead

കുപ്രസിദ്ധ കുറ്റവാളി സലിം ഗാസി മരിച്ചതായി മുംബൈ പൊലീസ്. ശനിയാഴ്ച കറാച്ചിയിൽ വച്ചായിരുന്നു മരണം. ( Salim Gazi terrorist dead )

1993 മുംബൈ സ്‌ഫോടനകേസിലെ മുഖ്യപ്രതിയാണ് സലിം ഗാസി. ദാവൂദ് സംഘത്തിലെ അംഗവും ഛോട്ടാ ഷക്കീലിന്റെ അടുത്ത അനുയായിയുമാണ്.

ആരാണ് സലിം അബ്ദുൽ ഗാനി ഗാസി ?

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയായിരുന്ന ഛോട്ടാ ഷക്കീലിന്റെ അടുത്ത അനുയായിയാണ് സലിം ഗാസി.

1993 ലെ മുംബൈ ബോംബാക്രമണത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് സലിം. 250 പേരാണ് ഈ തീവ്രവാദി ആക്രമണത്തിൽ മരണപ്പെട്ടത്. 600 പേർക്കാണ് പരുക്കേറ്റത്.

Read Also : മുംബൈ സ്‌ഫോടന കേസ് പ്രതി യൂസുഫ് മേമൻ ജയിലിൽ മരിച്ചു

ആക്രമണത്തിന് ആവശ്യമായ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പരിശീലിക്കാനായി ആക്രമികളെ ദുബായി വഴി പാകിസ്താനിലേക്ക് അയച്ചത് സലിം അബ്ദുൽ ഗാനി ഗാസിയാണ്.

1993 ലെ സ്‌ഫോടനത്തിന് പിന്നാലെ ഛോട്ടാ ഷക്കീലിനൊപ്പം സലിം ഗാസിയും മുംബൈ വിട്ടു. ഏറെ നാൾ യുഎഇയിൽ ഒളിവിലായിരുന്ന ഗാസി പിന്നീട് പാകിസ്താനിലേക്ക് പോയതായാണ് വിവരം. അവിടെ ഷക്കീലിന്റെ വ്യവസായം നോക്കി നടത്തുകയായിരുന്നു സലിം ഗാസി.

Story Highlights : Salim Gazi terrorist dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here