സോനു സൂദ് കോൺഗ്രസിൽ ചേർന്നോ? [24 Fact Check]

ബോളിവുഡ് നടനും സന്നദ്ധപ്രവർത്തകനുമായ സോനു സൂദ് കോൺഗ്രസിൽ ചേർന്നായി പ്രചാരണം. ട്വിറ്ററിൽ തുടങ്ങിയ പ്രചാരണം പിന്നീട് ഫേസ്ബുക്ക് പ്രൊഫൈലുകൾ ഏറ്റെടുത്തു. എന്നാൽ ഈ അവകാശവാദം വ്യാജമാണ്. ( sonu sood didnt joined congress fact check )
ഈ മാസം 11ന് സോനു സൂദിന്റെ സഹോദരി മാളവിക കോൺഗ്രസ് അംഗത്വം എടുത്തിരുന്നു. സോനു സൂദിനും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കുമൊപ്പം മാളവിക നിൽക്കുന്ന ചിത്രം ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഈ ചിത്രം പങ്കുവച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി മാളവികയ്ക്ക് സ്വാഗതം എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് നിലിവലെ വ്യാജ പ്രചാരണത്തിന് കാരണം.
Read Also : നടൻ സോനു സൂദ് നികുതിയിനത്തിൽ 20 കോടി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്
Welcoming Malvika Sood Sachar, sister of Social Worker & Actor, @SonuSood , into the party-fold. I am sure Malvika will serve the people with full honesty and integrity and help spread the message of the Congress party at the grass-root level.#SonuSoodWithCongress pic.twitter.com/yqxXV8hHCP
— Charanjit S Channi (@CHARANJITCHANNI) January 10, 2022
താൻ രാഷ്ട്രീയ ചായ്‌വുകളില്ലാതെ നിലകൊള്ളുമെന്ന് സോനു സൂദ് അറിയിച്ചിരുന്നു. ജനുവരി 10ന് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ സോനു സൂദ് കോൺഗ്രസിൽ ചേർന്നെന്ന അവകാശവാദം പൂർണമായും തെറ്റാണ്.
Story Highlights : sonu sood didnt joined congress fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here